ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധന. ഡാമിൽ നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്. രാത്രിയോടെ ജലനിരപ്പ് 140.45 അടി പിന്നിട്ടു. സെക്കൻഡിൽ 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്‌ടിപ്രദേശത്തെ കനത്ത മഴയാണ് നീരൊഴുക്ക് ശക്‌തമാകാൻ കാരണം.
ജലനിരപ്പ് 140 അടി കഴിഞ്ഞപ്പോൾ പെരിയാർ തീരത്തുള്ളവർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. റൂൾ കർവ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായാൽ മുല്ലപ്പെരിയാർ തുറക്കും. അതേസമയം, ഷട്ടർ തുറന്ന് നാൽപത് മണിക്കൂർ പിന്നിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറവില്ലാതെ തുടരുകയാണ്. 2399.16 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ് .
Also Read: മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചു