കൊച്ചി: മുൻ മിസ് കേരള ഉൾപ്പടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്‌ദുൾ റഹ്‌മാന് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ രോഗവസ്‌ഥ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞ കാറപകടത്തിന് വഴിവെച്ചത് മദ്യലഹരിക്ക് പുറത്തുള്ള മൽസരയോട്ടം തന്നെയെന്നായിരുന്നു എന്നാണ് ഇരകളുടെ സുഹൃത്തിന്റെ മൊഴി. അപകടസമയം അബ്‌ദുള്‍ റഹ്‌മാന്‍ മദ്യപിച്ചിരുന്നതായി പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ മന:പൂര്‍വ്വം അല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
National News: ശ്രീനഗറിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു