കല്‍പ്പറ്റ: വയനാട്ടില്‍ രൂക്ഷമായി കോവിഡ് രോഗ വ്യാപനം. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249 ആയി. അതേസമയം 1711 പേര് രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 527 പേരാണ് ജില്ലയില്‍ ആകെ ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ 99 പേര്‍ക്ക് ജില്ലയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ഇതില്‍ 6 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്. ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് കൂടി ഇന്നലെ ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം 12 പേര് ഇന്നലെ രോഗമുക്തിയും നേടി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
Read Also: രാജ്യത്തെ 26 ശതമാനം ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷം