തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; രാജ്യത്തെ 26 ശതമാനം ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷം

By News Desk, Malabar News
Covid Infections in india's jail
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ഇന്ത്യയിലെ 1,350 ജയിലുകളില്‍ 26 ശതമാനവും കോവിഡ് വ്യാപന ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ വൈറസ് പടര്‍ന്നതിന് ശേഷം ഭൂരിഭാഗം ജയിലുകളിലും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ജയിലുകളിലെ അവസ്ഥ മോശമാണെന്നും രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 1,350 ജയിലുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 351 ജയിലുകളിലും ഓഗസ്റ്റ് 31 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എന്‍സിഎടി (നാഷണല്‍ ക്യാമ്പെയ്ന്‍ എഗയ്ന്‍സ്റ്റ് ടോര്‍ച്ചര്‍) അറിയിച്ചു. ഈ ജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടുതലാണെന്നും എന്‍സിഎടി കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബൃൂറോയുടെ കണക്കുകള്‍ അനുസരിച്ച് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 52 ജയിലുകളിലെ ആള്‍ക്കാരുടെ എണ്ണം 101 ശതമാനത്തില്‍ നിന്ന് 312 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ജയിലുകളിലെ തിരക്കാണ് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുംബൈ സെന്‍ട്രല്‍ ജയിലിലും ഡല്‍ഹിയിലെ തിഹാര്‍ ജയിലിലും തടവുകാരുടെ എണ്ണം അനുവദനീയ ശേഷിയുടെ മൂന്നിരട്ടിയാണ്. രോഗബാധിതരായ തടവുകാരുടെ എണ്ണവും ഇവിടങ്ങളില്‍ വളരെ കൂടുതലാണ്.

ജയിലുകളില്‍ രോഗവ്യാപനം തടയുന്നതിനായി പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ താല്‍കാലിക ജയിലുകളിലെ തടവുകാര്‍ക്ക് ക്വാറന്റീന്‍, നിര്‍ബന്ധിത കോവിഡ് പരിശോധന, ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ കുറ്റവാളികളെ മോചിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്ലാ ജയിലുകളും അടച്ചിരിക്കുകയാണ്. ഒരു മാസത്തോളം നാട്ടിലേക്ക് പോകാന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നില്ല എന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ഷാഹു ഡാരടെ പറഞ്ഞു. 78 താല്‍കാലിക ജയിലുകളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 11,000 തടവുകാരെ വിട്ടയച്ചു. 26,000 തടവുകാരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നും ഇതില്‍ 9 ശതമാനം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലുകളില്‍ അതിവേഗത്തില്‍ രോഗം പടരുന്നുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങള്‍ കോവിഡ് കേസുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മടി കാണിക്കുന്നുവെന്നും ഇത് കാരണം രോഗവ്യാപനത്തിന് വേണ്ട നടപടികളെ തടയുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE