വയനാട് പഴേരി ഡിവിഷനിൽ നാളെ ഉപതിരഞ്ഞെടുപ്പ്

By Staff Reporter, Malabar News
Election
Representational Image
Ajwa Travels

വയനാട്: ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷനിൽ നാളെ ഉപതിരഞ്ഞെടുപ്പ്‌. പരസ്യ പ്രചാരണം തിങ്കളാഴ്‌ച വൈകീട്ട്‌ അവസാനിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിവിഷനിൽനിന്ന്‌ യുഡിഎഫ്‌ സ്‌ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട എംഎസ്‌ വിശ്വനാഥൻ സിപിഎമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കൗൺസിലർ സ്‌ഥാനം രാജിവച്ച ഒഴിവിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌.

എൽഡിഎഫ്‌ സ്‌ഥാനാർഥി എസ്‌ രാധാകൃഷ്‌ണനും യുഡിഎഫ്‌ സ്‌ഥാനാർഥി മനോജും തമ്മിലാണ്‌ മൽസരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 96 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എംഎസ്‌ വിശ്വനാഥന്റെ ജയം. 43 വോട്ട്‌ മാത്രം കിട്ടിയ ബിജെപിക്ക്‌ ഇത്തവണ ഇവിടെ സ്‌ഥാനാർഥിയില്ല. ബുധനാഴ്‌ച രാവിലെ ഏഴ്‌ മുതൽ അഞ്ച്‌ വരെ കുപ്പാടി ഹൈസ്‌കൂളിലാണ്‌ വോട്ടെടുപ്പ്‌. 1234 പേരാണ്‌ ആകെ വോട്ടർമാർ. വോട്ടെണ്ണലും ഫലപ്രഖ്യാപനവും വ്യാഴാഴ്‌ച നടക്കും.

Read Also: നാടാർ സംവരണം; സർക്കാരിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE