വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം; രാഹുൽ ഗാന്ധി

By Staff Reporter, Malabar News
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 8 വർഷത്തെ ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ 8 ദിവസത്തെ കൽക്കരി ശേഖരം മാത്രമേയുള്ളൂവെന്ന് രാഹുൽ ട്വീറ്റ് ചെയ്‌തു. ബിജെപി സർക്കാർ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.

പണപ്പെരുപ്പത്തിന്റെ യുഗമാണ് ഇപ്പോൾ. പവർകട്ട് മൂലം ചെറുകിട വ്യവസായങ്ങൾ തകരും. ഈ വ്യവസായങ്ങൾ ഇല്ലാതാകുന്നതോടെ ജനങ്ങൾക്ക് തൊഴിൽ പ്രതിസന്ധിയുണ്ടാകും. വിദ്വേഷത്തിന്റെ ബുൾഡോസറുകൾ നിർത്തി വൈദ്യുത നിലയങ്ങൾ സ്‌ഥാപിക്കുക; രാഹുൽ ട്വീറ്റ് ചെയ്‌തു.

രാജ്യത്തുടനീളമുള്ള കൽക്കരി അധിഷ്‌ഠിത വൈദ്യുതോൽപാദന പ്ളാന്റുകളിൽ കൽക്കരി ലഭ്യമല്ലാത്തതിനാൽ വരും കാലങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് ഓൾ ഇന്ത്യ ഇലക്‌ട്രിസിറ്റി എഞ്ചിനീയേഴ്‌സ് ഫെഡറേഷൻ (എഐപിഇഎഫ്) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ചൂട് കൂടുന്നതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്‌ഥാനങ്ങളിലും വൈദ്യുതിയുടെ ആവശ്യം വർധിച്ചിട്ടുണ്ടെന്നും എന്നാൽ കൽക്കരി താപവൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ അളവിൽ കൽക്കരി ലഭിക്കുന്നില്ലെന്നും എഐപിഇഎഫ് ചൊവ്വാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

Read Also: ‘ലിവിംഗ് ടുഗെദർ’ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാവുന്നു; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE