വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് വെൽഫെയർ പാർട്ടി പിന്തുണ

By News Desk, Malabar News
cpm-kerala
Representational Image

മലപ്പുറം: വെട്ടം പഞ്ചായത്തിൽ സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയുടെ പിന്തുണ. പഞ്ചായത്തിന്റെ ക്ഷേമകാര്യസമിതി അധ്യക്ഷ സ്‌ഥാത്തേക്കുള്ള തെരഞ്ഞെടുപ്പിലായിരുന്നു സിപിഎം-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം. വെൽഫെയർ പാർട്ടി പിന്തുണയോടെ സിപിഎം അംഗം കെടി റുബീന ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.

ക്ഷേമകാര്യ സ്‌റ്റാൻഡിം​ഗ് കമ്മിറ്റിയിൽ അഞ്ച് അം​ഗങ്ങളാണുള്ളത്. എൽ‌ഡിഎഫിന് രണ്ട് യുഡിഎഫിന് രണ്ട് വെൽഫെയർ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങൾ. വെൽഫെയർ പാർട്ടി അം​ഗത്തിന്റെ വോട്ട് കൂടി കിട്ടിയതോടെ രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് സിപിഎം അം​ഗം ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.

20 അം​ഗങ്ങളുള്ള വെട്ടം പഞ്ചായത്തിൽ എൽഡിഎഫ് 9, യുഡിഎഫ് 10, വെൽഫെയർ പാർട്ടി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് വെൽഫെയർ പാർട്ടി വിട്ടുനിന്നിരുന്നു.

Malabar News: നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്; നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE