നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ്; നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു

By Syndicated , Malabar News
southern railway
Ajwa Travels

നീലേശ്വരം: നിസാമുദ്ദീന്‍ -എറണാകുളം സൂപ്പര്‍ ഫാസ്‌റ്റ് ട്രെയിനിന്റെ നീലേശ്വരം സ്‌റ്റോപ്പ് പുനസ്‌ഥാപിച്ചു. ട്രെയിന്‍ ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ എട്ട് സ്‌റ്റോപ്പുകള്‍ ദക്ഷിണ റെയില്‍വേ നിര്‍ത്തലാക്കിയിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം തുടങ്ങിയ സ്‌റ്റോപ്പുകളാണ് കഴിഞ്ഞ വർഷം നവംബർ 30 മുതൽ ഒഴിവാക്കിയത്.

ഇതിൽ നീലേശ്വരം, വടകര സ്‌റ്റോപ്പുകള്‍ പുനസ്‌ഥാപിച്ച് ഉത്തരവിറങ്ങി. നീലേശ്വരം സ്‌റ്റോപ്പ് നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ചു കേന്ദ്ര റെയില്‍വേ മന്ത്രിക്കും ദക്ഷിണ റെയില്‍വേ മാനേജര്‍ക്കും ഡിവൈഎഫ്ഐ നീലേശ്വരം ബ്ളോക്ക് കമ്മിറ്റി നിവേദനം നല്‍കിയിരുന്നു.

Read also: നീലേശ്വരത്ത് എലിപ്പനി പ്രതിരോധവുമായി ആരോഗ്യ വകുപ്പും നഗരസഭയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE