നീലേശ്വരത്ത് എലിപ്പനി പ്രതിരോധവുമായി ആരോഗ്യ വകുപ്പും നഗരസഭയും

By Staff Reporter, Malabar News
kasargod-news
Ajwa Travels

കാസർഗോഡ്: നീലേശ്വരത്ത് എലിപ്പനിയെ തുടർന്ന് രണ്ടുപേർ മരിക്കുകയും ഏഴുപേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പും നഗരസഭയും രംഗത്ത്. എലിപ്പനി സ്‌ഥിരീകരിച്ച പാലായി, പാലാത്തടം, തോട്ടുമ്പുറം ഭാഗങ്ങളിൽ നീലേശ്വരം താലൂക്ക് ആശുപത്രി അധികൃതർ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടത്തി.

പ്രദേശത്ത് നടന്ന സർവേയിൽ കൂടുതലായും വയലിൽ കൃഷിപ്പണിയെടുത്തവർക്കും തൊഴിലുറപ്പ് ജോലി ചെയ്‍തവർക്കാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. മൂന്ന് ക്യാമ്പുകളിലായി 156 പേരെ പരിശോധിച്ചു. രോഗലക്ഷണം കാട്ടിയ 32 പേരുടെ രക്‌തം പരിശോധനക്കയച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്തയുടെ നേതൃത്വത്തിലുള്ള നഗരസഭാ സംഘവും സ്ഥലത്തെത്തി.

വയലിൽ ജോലിയെടുക്കുന്നവരും, തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരും ഡോക്‌സി സൈക്ളിൻ ഗുളിക കഴിക്കണമെന്നും രോഗലക്ഷണമുള്ളവർ സ്വയം ചികിൽസിക്കാതെ ഡോക്‌ടറെ കാണണമെന്നും ക്യാമ്പിൽ താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ജമാൽ അഹമ്മദ് അറിയിച്ചു. ഡോ. എസ് സന്ധ്യ, ഡോ. അമ്പിളി രാമചന്ദ്രൻ, ഡോ. ഡിഎസ് അമൽ എന്നിവർ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: ഇന്ധനവില ഇന്നും കൂടി; കേരളത്തിൽ സർവകാല റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE