ഇന്ധനവില ഇന്നും കൂടി; കേരളത്തിൽ സർവകാല റെക്കോർഡ്

By Staff Reporter, Malabar News
petrol.
Representational Image
Ajwa Travels

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്ധനവില ഇന്നും കൂടി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 92 രൂപ 69 പൈസയായി. ഡീസൽ വില 87 രൂപ 22 പൈസയിലെത്തി.

കൊച്ചിയിൽ ഇന്ന് പെട്രോൾ വില 90 രൂപ 85 പൈസയും ഡീസൽ 85 രൂപ 49 പൈസയാണ്. രാജ്യത്തെ ഒട്ടേറെ സ്‌ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയേയും ബാധിച്ചിട്ടുണ്ട്. കേരളത്തിൽ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധങ്ങളുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായത്. പാചകവാതക വിലയും കൂടിയിരുന്നു. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാവുകയാണ്.

Read Also: ‘പ്രതിഷേധിക്കാനുളള അവകാശം ജനാധിപത്യത്തിന്റെ ഭാഗം’; ദിഷക്ക് ഐക്യദാർഢ്യവുമായി ഗ്രെറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE