ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊൽക്കത്ത: അതിതീവ്ര കോവിഡ് വ്യാപന പശ്‌ചാത്തലത്തിനിടെ പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ മൂർഷിദാബാദ് മേഖല അടക്കം നാളെ പോളിംഗ് ബൂത്തിലെത്തും.

ബംഗാളിലെ 36 മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. മുൻഘട്ടങ്ങളിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേഖലകളിൽ സജ്‌ജമാക്കിയിരിക്കുന്നത്. 35 മണ്ഡലങ്ങളിലേക്കുള്ള എട്ടാം ഘട്ട തിരഞ്ഞെടുപ്പ് പിന്നീടായിരിക്കും നടക്കുക. കോവിഡ് സാഹചര്യങ്ങൾ ആശങ്ക പടർത്തുന്ന പശ്‌ചാത്തലത്തിൽ ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങൾ ഒറ്റത്തവണയായി നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴങ്ങിയില്ല. കോവിഡ് രണ്ടാം തരംഗ പശ്‌ചാത്തലത്തിൽ അതീവ സുരക്ഷയിലാകും ബംഗാൾ തിരഞ്ഞെടുപ്പ് നടക്കുക.

Read also: ‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്‍ബര്‍ഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE