പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ കല്ലേറ്

By Syndicated , Malabar News
Dilip-Ghosh_attacked_Malabar news
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്ത് വെച്ചായിരുന്നു സംഭവം. സംഭവസ്‌ഥലത്ത് നിരവധി ഗൂര്‍ഖ ജനശക്‌തി മോര്‍ച്ച പ്രവർത്തകർ ഉണ്ടായിരുന്നെന്നും ഇവര്‍ ദിലീപ് ഘോഷിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ അപലപിച്ചു. ആക്രമണത്തില്‍ ഘോഷിന്റെ വാഹനം തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചു വിടുന്നതെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം തൃണമൂല്‍  കോണ്‍ഗ്രസ് തള്ളി.

Read also: മുഖ്യമന്ത്രിയെ എന്‍ഡിഎ തീരുമാനിക്കും; നിതീഷ് കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE