തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാപക മഴക്ക് സാധ്യത.
ഈ മാസം 30 വരെയാണ് ഓറഞ്ച് അലർട്. നാളെ മുതൽ 30ആം തീയതി വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്. 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. അറബിക്കടലിൽ കേരള- കർണാടക തീരത്തെ ന്യൂനമർദ്ദം, ആന്ധ്രാ- ഒഡീഷ തീരത്തെ ചക്രവാതച്ചുഴി എന്നിവ കാരണമാണ് കാലവർഷം വീണ്ടും സജീവമാകുന്നത്.
Also Read: സംസ്‌ഥാനത്ത് 35 ശതമാനം കോവിഡ് വ്യാപനവും വീടുകളിൽ; ആരോഗ്യവകുപ്പ്