വന്യജീവി ആക്രമണം; നഷ്‌ടപരിഹാരത്തിന് 15.43 കോടി അനുവദിച്ചു

By Desk Reporter, Malabar News
Wildlife attack; 15.43 crore has been sanctioned for compensation
Ajwa Travels

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശത്തിനും നഷ്‌ടപരിഹാരം നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം, വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍. സംസ്‌ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഈ ആവശ്യത്തിലേക്കായി ഇത്രയും കൂടുതൽ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

ബജറ്റ് വിഹിതമായി മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും 75 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. ആദ്യം 1.7 കോടിയും ഇപ്പോള്‍ അഞ്ച് കോടി രൂപയുമാണ് അധിക തുകയായി അനുവദിച്ചിട്ടുള്ളത്. കുടിശിക തുക മുന്‍ഗണനാ ക്രമത്തില്‍ ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായുള്ള തുക വിവിധ സര്‍ക്കിളുകളിലെ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഈ തുക കൂടാതെ സ്‌റ്റേറ്റ് പ്ളാൻ ഫണ്ടിലെ എംആര്‍എംഎസി, ബയോഡൈവേഴ്‌സിറ്റി സംരക്ഷണം എന്നിവയിൽ നിന്നായി 8,05,45,823 രൂപയും പ്രോജക്റ്റ് എലിഫന്റ് ഫണ്ടില്‍ നിന്ന് 57,80,915 രൂപയും വന്യജീവി ആവാസ വ്യവസ്‌ഥയുടെ സംയോജിത വികസന ഫണ്ടില്‍ നിന്നും 10,72,727 രൂപയുമടക്കം ആകെ 8,73,99,465 രൂപ ഈ സാമ്പത്തിക വര്‍ഷം നല്‍കിയിട്ടുണ്ട്.

ഇതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം ആകെ 15,43,99,465 രൂപ നഷ്‌ട പരിഹാരത്തിനായി വിനിയോഗിച്ചിട്ടുണ്ട്. അപ്രകാരം കുടിശിക തുകയില്‍ 90 ശതമാനം ഇതോടെ കൊടുത്തു തീർക്കും. രേഖകൾ ഹാജരാക്കുന്ന മുറക്ക് ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം തന്നെ നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മുന്‍പൊരിക്കലും ചെയ്‌തിട്ടില്ലാത്ത വിധമാണ് ഇത്രയും വലിയ തുക നഷ്‌ടപരിഹാരം നല്‍കുന്നതിനായി ഒരു സാമ്പത്തിക വര്‍ഷം വിനിയോഗിക്കുന്നത്.

വന്യജീവി ആക്രമണം മൂലം ആള്‍നാശവും കൃഷി നാശവും സംഭവിക്കരുത് എന്ന ഉദ്ദേശത്തോടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. അഞ്ച് വര്‍ഷംകൊണ്ട് നടപ്പിലാക്കേണ്ടുന്ന 620 കോടി രൂപയുടെ ഒരു പദ്ധതിയും വനം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രിക്കും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിക്കും കൈമാറിയിട്ടുമുണ്ട്.

Most Read:  സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ ‘മിത്ര’; പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE