വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; ഒരാൾക്ക് പരിക്ക്- ഇന്ന് നിർണായക യോഗം

By Trainee Reporter, Malabar News
Wild Elephant attack
Rep. Image
Ajwa Travels

മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തിൽ നാട്ടുകാരനായ സുകു എന്ന വയോധികന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

എന്നാൽ, വനംവകുപ്പ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. സ്‌ഥലത്ത്‌ വനംവകുപ്പ് പരിശോധന നടത്തുകയാണ്. വയനാട്ടിലും സമീപ പ്രദേശങ്ങളിലും വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഇതിനിടെ, കേരളം, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിർണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും. മൂന്ന് സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ, മുതുമലൈ, നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്.

വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം. മൂന്ന് സംസ്‌ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണം ആയിരിക്കും ചർച്ചയുടെ പ്രധാന വിഷയം. വനമന്ത്രിമാരായ എകെ ശശീന്ദ്രൻ, കർണാടകയുടെ ഈശ്വർ ഖണ്ഡ്രെ തമിഴ്‌നാട്ടിലെ എം മതിവേന്ദർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ബേലൂർ മഖ്‌നയുണ്ടാക്കിയ പ്രശ്‌നങ്ങൾക്ക് പിന്നാലെയാണ് യോഗം ചേരാൻ തീരുമാനം ഉണ്ടായത്.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE