ന്യൂഡെൽഹി: സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സുരക്ഷക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം. സിആർപിഎഫ്, വിഐപി സുരക്ഷാ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഡോ.മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ സുരക്ഷക്കും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തൃണമൂൽ നേതാവ് രാജീവ് ബാനർജിക്കുള്ള Z കാറ്റഗറി സുരക്ഷ പിൻവലിക്കാനും തീരുമാനമായി.
അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് വിവരസാങ്കേതിക മന്ത്രാലയം. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇന്ന് ശരിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
Also Read: ബിജെപിയിലോ ആര്‍എസ്എസിലോ ചേരൂ; കനയ്യക്കെതിരെ പ്രതിഷേധം