സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികള്‍

By News Desk, Malabar News
MalabarNews_kauthukavaartha
Ajwa Travels

യുകെയിലെ സ്‌റ്റീവനേജിലെ അല്‍ദി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കടന്ന് വന്ന ഒരു യുവതി താഴെയെറിഞ്ഞു പൊട്ടിച്ചത് ഒരു കോടിയോളം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികള്‍. യുവതി ഏകദേശം അഞ്ഞൂറോളം മദ്യക്കുപ്പികള്‍ എറിഞ്ഞുടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഏകദേശം 1,30,000 ഡോളറിനു മേല്‍ വിലയുള്ള മദ്യക്കുപ്പികള്‍ യുവതി പൊട്ടിച്ചെന്ന് അധികൃതര്‍ പറഞ്ഞു. അധികൃതര്‍ പരാതി നല്‍കിയത് അനുസരിച്ച് സ്‌ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്‌റ്റഡിയില്‍ എടുത്തു. ഇത്രയും മദ്യകുപ്പികള്‍ പൊട്ടിക്കാന്‍ കാരണം എന്താണെന്ന് വ്യക്‌തമായിട്ടില്ല. ഒടുവില്‍ താഴെയിട്ട് പൊട്ടിച്ച കുപ്പിയുടെ ചില്ല് കയ്യില്‍ തറച്ചു കയറി യുവതിക്ക് തന്നെ പരുക്കേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Also Read: ഇനി വിശപ്പിനെയും പിടിച്ചുകെട്ടാം; അമിത വണ്ണക്കാര്‍ക്ക് ആശ്വാസമായി ഹോര്‍മോണ്‍ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE