ഇനി വിശപ്പിനെയും പിടിച്ചുകെട്ടാം; അമിത വണ്ണക്കാര്‍ക്ക് ആശ്വാസമായി ഹോര്‍മോണ്‍ കണ്ടെത്തി

By News Desk, Malabar News
MalabarNews_obesity
Ajwa Travels

അമിതവണ്ണം കാരണം ഡയറ്റ് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും എന്നാല്‍ വിശപ്പു സഹിക്കാനാകാതെ ഡയറ്റ് പാതി വഴിയില്‍ ഉപേക്ഷിക്കുന്നവരുമാണ് നമ്മളില്‍ ഭൂരിഭാഗവും. അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സന്തോഷകരമായ വാര്‍ത്ത. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കാനും വിശപ്പ് മാറ്റാനും കഴിയുന്ന ഒരു ഹോര്‍മോണ്‍ വികസിപ്പിച്ചിരിക്കുകയാണ് ശാസ്‌ത്രലോകം.

ആദ്യം എലികളില്‍ പരീക്ഷിച്ച് വിജയകരമെന്ന് കണ്ടെത്തിയ ഈ ഹോര്‍മോണ്‍ മനുഷ്യരിലും ഫലങ്ങള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. ലിപ്പോകാലിന്‍-2 (എല്‍സിഎന്‍2) എന്ന ഹോര്‍മോണാണ് വികസിപ്പിച്ചിരിക്കുന്നത്. ദീര്‍ഘനേരം വിശപ്പ് തോന്നാതിരിക്കും എന്നതാണ് ഇതിന്റെ പ്രയോജനം. എലികളുടെയും മനുഷ്യരുടെയും ബോണ്‍ സെല്ലുകള്‍ സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന ഒന്നാണ് എല്‍സിഎന്‍2.

ഈ ഹോര്‍മോണ്‍ നല്‍കിക്കഴിഞ്ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നതുവഴി ശരീരഭാരം കുറക്കാനും സാധിക്കും. കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറു നിറഞ്ഞ പ്രതീതി ഉണ്ടാകുകയും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. തലച്ചോറിലെ ഹൈപ്പോതലാമസില്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ഇതിന് കാരണം. എല്‍സിഎന്‍2 എത്രത്തോളം അളവില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട് എന്നതിന്റെ അടിസ്‌ഥാനത്തില്‍ ആണ് ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നത്.

Entertainment News: ഐശ്വര്യ ലക്ഷ്‌മി പ്രധാന വേഷത്തിൽ; ‘കുമാരി’ മോഷൻ പോസ്‌റ്റർ പുറത്ത്

സാധാരണ ശരീര ഭാരമുള്ളയാള്‍ ഭക്ഷണം കഴിച്ചതിന് ശേഷം അവരുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എല്‍സിഎന്‍2 ഹോര്‍മോണിന്റെ അളവ് കൂടുതലായിരിക്കും. അതേസമയം, ശരീരഭാരം കൂടുതലുള്ളവരില്‍ ഹോര്‍മോണ്‍ അളവ് കുറവായിരിക്കും. ഇതിനാലാണ് ഭക്ഷണം കൂടുതല്‍ കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത്. അത് ശരീരഭാരം കൂടുന്ന അവസ്‌ഥയിലേക്ക് നയിക്കും. സര്‍ജറിയിലൂടെ ശരീരഭാരം കുറച്ചവരില്‍ എല്‍സിഎന്‍2 ഉത്പാദിപ്പിക്കപ്പെടുന്ന അളവ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയെന്നും വീണ്ടും വണ്ണം കൂടാതിരിക്കാന്‍ ഇത് ഇവര്‍ക്ക് പ്രയോജനം ചെയ്യാറുണ്ടെന്നും പുതിയ പഠനം വ്യക്‌തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE