വരയാലിലെ മരപ്പാലവും തകർന്നു; യാത്രാദുരിതം തുടരുന്നു

By News Desk, Malabar News
Ajwa Travels

തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ വരയാലിൽ താൽകാലികമായി നിർമിച്ച മരപ്പാലവും തകർന്നു വീണു. നേരത്തെ തകർന്ന കലുങ്ക് രണ്ട് വർഷമായിട്ടും പുനർനിർമിച്ചിട്ടില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്. 2019ലെ പ്രളയത്തിലാണ് മാനന്തവാടി-തലശേരി റോഡിനെ ബന്ധിപ്പിക്കുന്ന കലുങ്ക് തകർന്നത്. ശക്‌തമായ മലവെള്ള പാച്ചിലിൽ കലുങ്കിന്റെ ഇരുഭാഗത്തേക്കും കെട്ട് ഇടിഞ്ഞുവീണ് തകരുകയായിരുന്നു. ഇതേ തുടർന്ന് മാസങ്ങളായി നാട്ടുകാർക്ക് ഇതുവഴി യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല.

മഴക്കാലം കഴിഞ്ഞതോടെ നാട്ടുകാർ മുൻകൈ എടുത്ത് ഇവിടെ മരപ്പലക ഉപയോഗിച്ച് താൽകാലിക പാലം നിർമിക്കുകയായിരുന്നു. എന്നാൽ, പലകകൾ ജീർണിച്ച് ഇളകി തെറിച്ചതോടെ ഇതിലൂടെയുള്ള യാത്രയും നിലച്ച മാറ്റാന്. പേര്യ, തലശേരി, മാനന്തവാടി എന്നിവിടങ്ങളിലേക്ക് പോകാൻ നിത്യേന നിരവധി ആളുകളാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ നിർമാണ സാമഗ്രികളും മറ്റും പ്രദേശത്തേക്ക് എത്തിക്കാനും ബുദ്ധിമുട്ടാണ്.

Also Read: ഉള്ള് തണുപ്പിക്കാം; ജാനകിക്കും നവീനും പിന്തുണയുമായി മിൽമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE