കെഎസ്‌ആർടിസി ഇനി പണിമുടക്കില്ല; വടക്കഞ്ചേരി സബ് ഡിപ്പോയിൽ വർക്ക്‌ഷോപ് വരുന്നു

By News Desk, Malabar News
New Plan KSRTC
Representational Image
Ajwa Travels

വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ കെഎസ്‌ആർടിസി ബസ് സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വടക്കഞ്ചേരി സബ് ഡിപ്പോയിൽ ബസിന്റെ എല്ലാ ജോലികളും ചെയ്യാനാകുന്ന വർക്ക്‌ഷോപ് വരുന്നു. ഇതുവഴി ബസിനുണ്ടാകുന്ന പ്രധാന തകരാറുകൾ പരിഹരിക്കുന്നതിനായി എടപ്പാളുള്ള റീജണൽ വർക്ക്‌ഷോപ്പിലേക്ക് പോകേണ്ട സാഹചര്യം പൂർണമായി ഒഴിവാകുമെന്ന് പാലക്കാട് എടിഒ ടിഎ ഉബൈദ് പറഞ്ഞു.

വടക്കഞ്ചേരിയിൽ വർക്ക്‌ഷോപ്പ് തുടങ്ങുന്നതിന്റെ പ്രാഥമിക നടപടിയുടെ ഭാഗമായി പിപി സുമോദ് എംഎൽഎ, കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകർ, ജനറൽ മാനേജർ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലം പരിശോധിച്ചു. വർക്ക്‌ഷോപ്പ് നിർമാണം, ബസ് ടർമിനൽ നിർമാണം എന്നിവയ്‌ക്കായി ബജറ്റിൽ 25 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

വർക്ക്‌ഷോപ് വരുന്നതോടെ 40 മുതൽ 50 ബസ് വരെ തകരാർ പരിഹരിച്ച് പൂർണസജ്‌ജമാകും. സർവീസ് നടത്തുന്ന ഏതെങ്കിലും ബസിന് തകരാർ സംഭവിച്ചാൽ പകരം ബസ് ഉടൻ അയക്കാൻ കഴിയും. സർവീസ് മുടക്കം പൂർണമായും ഒഴിവാകും. കൂടുതൽ സർവീസ് തുടങ്ങാനുമാകും. പ്രധാന ജോലികളെല്ലാം ജില്ലാ വർക്ക്‌ഷോപ്പിലേക്ക് മാറുന്നതോടെ നിലവിൽ ഡിപ്പോയിലെ വർക്ക്‌ഷോപ്പിൽ നടക്കുന്ന ബസിന്റെ പരിശോധനയും സംരക്ഷണവും കൂടുതൽ കാര്യക്ഷമമാകും. കെഎസ്‌ആർടിസിയുടെ ചെലവും ഗണ്യമായി കുറയും.

Also Read: തൃശൂർ മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE