ഇതാര് ജീവനുള്ള പിക്കാച്ചുവോ! വൈറലായി മഞ്ഞ പൂച്ച

By Desk Reporter, Malabar News
yellow cat_2020 Aug 25
Ajwa Travels

മഞ്ഞ നിറത്തിലൊരു പൂച്ച! വിശ്വസിക്കാൻ കഴിയുന്നില്ലേ?, സം​ഗതി സത്യമാണ്. മഞ്ഞ നിറത്തിലുള്ള ഒരു ക്യൂട്ട് പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്ലൻഡിലെ തമ്മപ സുപമാസ് എന്ന യുവതിയുടേതാണ് മഞ്ഞ നിറത്തിലുള്ള ഈ പൂച്ച. തമ്മപയുടെ വളർത്തുപൂച്ചയുടെ നിറം ആദ്യം മഞ്ഞയായിരുന്നില്ല. നല്ല വെളുത്തു തുടുത്ത ഒരു പൂച്ചയായിരുന്നു തമ്മപയുടേത്. വെളുപ്പു നിറത്തിൽ നിന്ന് മഞ്ഞനിറത്തിലേക്ക് പൂച്ച പരിവർത്തനം ചെയ്തതിനു പിന്നിൽ ഒരു കഥയുണ്ട്.

തന്റെ വളർത്തു പൂച്ചയുടെ ദേഹത്ത് ഒരു തരം അണുബാധയുണ്ടായതായി ശ്രദ്ധയിൽ പെട്ട തമ്മപ നടത്തിയ ചികിത്സയാണ് പൂച്ചയുടെ ഈ മഞ്ഞ നിറത്തിനുള്ള കാരണം. മഞ്ഞൾ ഉപയോ​ഗിച്ചുള്ള ചികിത്സയാണ് തമ്മപ പൂച്ചക്കു നടത്തിയത്. അണുബാധയുള്ള ഭാ​ഗത്തു മാത്രം മരുന്ന് പ്രയോ​ഗിക്കുന്നതിനു പകരം തമ്മപ പൂച്ചയുടെ ദേഹം മുഴുവൻ മഞ്ഞൾ പുരട്ടി. ഇതോടെ പൂച്ചയുടെ നിറം മഞ്ഞയായി മാറി.

yellow cat _2020 Aug 25

തന്റെ പൂച്ചയുടെ നിറത്തിൽ വന്ന അത്ഭുതകരമായ മാറ്റം തമ്മപ സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ഇത് വൈറലാകുകയും ചെയ്തു. പ്രശസ്തമായ പോക്കിമോൻ ​ഗെയിമിലെ കഥാപാത്രമായ പിക്കാച്ചുവിനോടാണ് തമ്മപയുടെ പൂച്ചയെ സോഷ്യൽ മീഡിയ താരതമ്യം ചെയ്തത്. പൂച്ചയുടെ മുഖത്തും ദേഹത്തും പിക്കാച്ചുവിന്റേതിനു സമാനമായ വരകളും മറ്റും ഇട്ടതോടെ സാമ്യം പൂർണ്ണായി. പിക്കാച്ചുവിന്റേയും തന്റെ പൂച്ചയുടേയും ചിത്രം ഒന്നിച്ചു ചേർത്തുള്ള പോസ്റ്റും തമ്മപ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആയിരത്തോളം ലൈക്കുകളും നിരവധി കമന്റുകളുമാണ് ചിത്രത്തിനു ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE