ചെറുവത്തൂർ: പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്‌ടർ മരിച്ചു. റിട്ട. എസ്ഐ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകൾ ഡോ. ആതിരയാണ് മരിച്ചത്. 26 വയസായിരുന്നു.
12നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആതിര പ്രസവിച്ചത്. ശേഷം വീട്ടിലെത്തിയ ആതിരക്ക് കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരം ആവുകയായിരുന്നു. ഇതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആതിരയുടെ ഭർത്താവും പേരാമ്പ്ര സ്വദേശിയുമായ ഡോ. അർജുന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. സുസ്‌മിത (ചിൻമയാ വിദ്യാലയ, പയ്യന്നൂർ)യാണ് ആതിരയുടെ മാതാവ്. സഹോദരി: അനശ്വര.
Malabar News: മാരക ലഹരിമരുന്നുമായി പാണ്ടിക്കാട് സ്വദേശികൾ അറസ്‌റ്റിൽ