കടം വാങ്ങിയ പണത്തിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം; അന്വേഷണം ആരംഭിച്ചു

By Trainee Reporter, Malabar News
Employee hanged dead in front of village office in Payayavur
Representational Image
Ajwa Travels

മലപ്പുറം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളം പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട് സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്.

കടം വാങ്ങിയ പണം അവധി കഴിഞ്ഞിട്ടും തിരികെ നൽകാത്തതിനെ തുടർന്ന് ഒരു സംഘം ആളുകൾ അക്രമിച്ചുവെന്നാണ് യുവാവ് പോലീസിന് നൽകിയ വിവരം. നടുവട്ടം സ്വദേശിയായ യുവാവാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഫുട്ബോൾ കളിക്കാൻ പോയ സൽമാനുൽ ഫാരിസിനെ കളി സ്‌ഥലത്ത്‌ നിന്ന് നടുവട്ടം സ്വദേശിയായ യുവാവ് കടം വാങ്ങിയ പണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിൽ ഫാരിസിന്റെ താടിയെല്ലും ചെവിയും തകർന്നു. ആയുധവും വടിയും ഉപയോഗിച്ചാണ് സംഘം ആക്രമണം നടത്തിയത്. കത്തി കൊണ്ട് ഫാരിസിന്റെ കഴുത്തിന് സമീപം കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ താടിയിലാണ് മുറിവേറ്റതെന്ന് യുവാവ് പറഞ്ഞു. ഫാരിസിനെ ആദ്യം ചങ്ങരംകുളത്തെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Most Read: കണ്ണൂരിലെ ബോംബേറ്; കർശന നടപടി വേണം- മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE