വയനാട്: ജില്ലയിലെ പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. കാറിൽ കടത്തവേ വയനാട് പനമരത്ത് വെച്ചാണ് അഷ്‌കർ പിടിയിലായത്.
പിടിയിലായ അഷ്‌കർ ഇതിന് മുൻപും നിരവധി തവണ വാഹനത്തിൽ ലഹരി കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇതേതുടർന്ന് ഇയാളുടെ കാർ കുറച്ചു ദിവസങ്ങളിലായി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ഈ കാർ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോയതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് ഇന്ന് പുലർച്ചെയാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
Most Read: എറണാകുളത്ത് 55കാരിയെ വെട്ടിക്കൊന്നു; ഭർത്താവ് പിടിയിൽ