പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ. കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ(23), അജയ് സന്ദീപ് (21) എന്നിവരാണ് പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തുനിന്നും അറസ്‌റ്റിലായത്.
യുവാക്കളിൽ നിന്ന് 61 എൽഎസ്‌ഡി സ്‌റ്റാമ്പ്, മൂന്നര ഗ്രാം എംഡിഎംഎ ഗുളിക എന്നിവ പിടിച്ചെടുത്തു.
കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വിതരണത്തിനായി ലഹരിമരുന്ന് എത്തിക്കുന്നതിനിടെയാണ് നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ടൗണ് സൗത്ത് പോലീസും ചേർന്ന് പ്രതികളെ വലയിലാക്കിയത്.
ലഹരി വസ്‌തുക്കൾ കടത്താനായി ഉപയോഗിച്ച പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥിയുടെ ബൈക്കും പോലീസ് പിടിച്ചെടുത്തു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസൻ, പിസി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Malabar News: ബലക്ഷയമെന്ന് പഠന റിപ്പോർട്; കോഴിക്കോട് കെഎസ്ആർടിസി കെട്ടിട്ടം ഒഴിപ്പിക്കാൻ ഉത്തരവ്