ലബനനിലെ ഇസ്രയേൽ ആക്രമണം; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് മണിക്കൂറുകൾക്കകമാണ് ദക്ഷിണ ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: Financial Times)

ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ലബനനിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് വീണ്ടും കടുത്ത നടപടികളിലേക്ക് ഇറാൻ കടക്കുന്നത്.

ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് മണിക്കൂറുകൾക്കകമാണ് ദക്ഷിണ ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും കുറഞ്ഞത് അഞ്ചുപേർ കൊല്ലപ്പെട്ടതായി ലബനൻ സർക്കാർ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

വെള്ളിയാഴ്‌ച രാത്രി മുതൽ ശനിയാഴ്‌ച രാവിലെ വരെ നബാതിയ മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും തുടർച്ചയായി ആക്രമണം നടത്തിയതായാണ് റിപ്പോർട്. പുലർച്ചെയ്‌ക്ക് മുൻപ് നബാതിയയിലും പരിസര പ്രദേശങ്ങളിലും ഇസ്രയേൽ പീരങ്കി ആക്രമണവും നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തലിന് സമ്മതിച്ചതായി വെള്ളിയാഴ്‌ച യുഎസ് ഉദ്യോഗസ്‌ഥർ അറിയിച്ചിരുന്നു. ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്‌ഥനും രണ്ട് ഹിസ്ബുല്ല വൃത്തങ്ങളും കരാർ നിലവിൽ വന്നതായും സ്‌ഥിരീകരിച്ചിരുന്നു. പ്രാദേശിക സമയം വെള്ളിയാഴ്‌ച വൈകീട്ട് നാലുമണിക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരാനായിരുന്നു ധാരണയെന്ന് യുഎസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.

Most Read| സംസ്‌ഥാനത്ത്‌ ഷിഗെല്ല കേസുകൾ കൂടുന്നു; ഇന്ന് 13 പേർക്ക് കൂടി രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE