വടകര ജില്ലാ ആശുപത്രിക്ക് 100 കോടിയുടെ സഹായം

By Staff Reporter, Malabar News
vadakara-district-hospital
Ajwa Travels

കോഴിക്കോട്: വടകര ഗവ. ജില്ലാ ആശുപത്രി വികസനത്തിനായി 100 കോടിയുടെ പദ്ധതി. നാഷണൽ റൂറൽ ഹെൽത്ത് മിഷനുമായി ബന്ധപ്പെട്ടാണ്‌ പദ്ധതി. പശ്‌ചാത്തല സൗകര്യ വികസനത്തിന്‌ കേന്ദ്ര, സംസ്‌ഥാന ഫണ്ടിൽ നിന്ന്‌ 98 കോടിയും ധന്വന്തരി ഡയാലിസിസ് സെന്ററിന് 2 കോടിയുടെ ഡയാലിസിസ് മെഷീനുകളുമാണ് ലഭിക്കുക.

25 ശതമാനത്തിൽ കൂടുതൽ മതന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന മേഖലകളിലെ ആരോഗ്യ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കായി ഉണ്ടാക്കിയ ഫണ്ടാണിത്. ഇതിൽ നിന്നാണ് ആശുപത്രി വികസനത്തിനായി 100 രൂപയോളം അനുവദിച്ചത്. നിലവിൽ ആശുപത്രിയിൽ സംസ്‌ഥാന സർക്കാർ നിർമിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയാണ്. 13 കോടി 70 ലക്ഷം രൂപ ചിലവിലാണ് ഈ കെട്ടിടം നിർമിക്കുന്നത്.

Read Also: സംസ്‌ഥാനത്ത് എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കാൻ ‘വേവ്’; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE