രണ്ട് കോർപറേഷൻ സ്‌കൂളുകൾക്ക് കൂടി പത്താം ക്‌ളാസ്‌ മുറി; നിർമാണത്തിന് തുടക്കം

By News Desk, Malabar News
students
Representational Image
Ajwa Travels

തിരുപ്പൂർ : നഗരത്തിലെ ‘തിരു. വി.കെ. നഗറിൽ’ സ്ഥിതിചെയ്യുന്ന രണ്ട് കോർപ്പറേഷൻ സ്‌കൂളുകൾക്ക് 1.35 കോടി രൂപ ചെലവിൽ 10 ക്ളാസ്‌ മുറികൾ കൂടി. സർക്കാരിന്റെ ‘നമക്ക് നാമേ’ പദ്ധതിയുടെ കീഴിൽ പൊതുസംഭാവനകളുടെ പിന്തുണയോടെയാണ് നിർമാണം വിഭാവനം ചെയ്‌തിരിക്കുന്നത്.

എട്ടുമുറികൾ കോർപറേഷൻ ഹൈസ്‌കൂളിലും രണ്ടെണ്ണം കോർപറേഷൻ പ്രാഥമിക വിദ്യാലയത്തിലുമാണ് നിർമിക്കുന്നത്. മേയർ ദിനേശ് കുമാർ, കോർപറേഷൻ കമ്മീഷണർ ക്രാന്തികുമാർ, തിരുപ്പൂർ സൗത്ത് എംഎൽഎകെ സെൽവരാജ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നിർമാണപ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. മൊത്തം ചെലവിന്റെ 67 ശതമാനം സർക്കാർ വഹിക്കും.

ബാക്കിയുള്ള തുക പൊതുസംഭാവനയായി സമാഹരിച്ചുവെന്ന് കമ്മിഷണർ ക്രാന്തികുമാർ പറഞ്ഞു. പൊതുസംഭാവന വിഹിതമായ 45 ലക്ഷം രൂപയിൽ 20 ലക്ഷം തിരു. വികെ നഗറിലെയും തൊട്ടടുത്തുള്ള എൽഐസി. കോളനിയിലെയും റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനുകൾ ചേർന്നാണ് സംഭാവന ചെയ്‌തത്‌. ബാക്കി 25 ലക്ഷം ഒരു സ്വകാര്യസ്‌ഥാപനവും. ആറുമാസത്തിനുള്ളിൽ പണി തീർക്കുമെന്ന് കോർപ്പറേഷൻ അസിസ്‌റ്റന്റ് എഞ്ചിനീയർ ശിവകുമാർ പറഞ്ഞു.

Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE