മലപ്പുറത്ത് പത്താം ക്‌ളാസ് വിദ്യാർഥിനിക്ക് പീഡനം; സഹോദരനും ബന്ധുവും അറസ്‌റ്റിൽ

By Web Desk, Malabar News
Pocso Case-kozhikode
Representational Image
Ajwa Travels

മലപ്പുറം: മങ്കടയിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയത്. അഞ്ചുമാസം ഗർഭിണിയാണ് പെൺകുട്ടി.

14 വയസ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം. സഹോദരനും 24 വയസുള്ള ബന്ധുവുമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പോലീസ് വ്യക്‌തമാക്കി. ചൈൽഡ് ലൈൻ മുഖേനയാണ് പോലീസിന് വിവരം ലഭിച്ചത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്‌റ്റ് ചെയ്‌തു.

കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പെൺകുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്.

Also Read: മഅദനിയ്‌ക്ക്‌ കേരളത്തിലേക്ക് മടങ്ങാം; ജാമ്യവ്യവസ്‌ഥയിൽ സുപ്രീം കോടതിയുടെ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE