സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!

By Staff Reporter, Malabar News
kouthuka vartha image_malabar news
Ava Murto, PM Sanna Marin

അപൂര്‍വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫിന്‍ലന്‍ഡിലെ ഒരു പതിനാറ് വയസുകാരി. ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരിക്കുകയാണ് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍ നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്ക്. പ്രധാനമന്ത്രി സന്ന മരിന്‍ ബുധനാഴ്‌ച തന്റെ അധികാരം താല്‍കാലികമായി ആവാ മുര്‍ട്ടോക്ക് കൈമാറുകയായിരുന്നു.

രാജ്യത്ത് പെണ്‍കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍കരണം നടത്തുന്നതിന്റെ ഭാഗമായാണ് മുര്‍ട്ടോ ഒരു ദിവസത്തേക്ക് ‘പ്രധാനമന്ത്രി’ ആയത്. ചാന്‍സലര്‍ ഓഫ് ജസ്‌റ്റിസുമായി കൂടിക്കാഴ്‌ചയും മുര്‍ട്ടോ നടത്തി. കൂടാതെ എം.പിമാരുമായും മന്ത്രിമാരുമായും വികസനത്തെക്കുറിച്ചും വിദേശ വ്യാപാരങ്ങളെക്കുറിച്ചുമെല്ലാം ആവോ സംസാരിച്ചു. മാത്രവുമല്ല പാര്‍ലമെന്റിന്റെ പടവുകളില്‍ നിന്നും മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാനും ‘പ്രധാനമന്ത്രി’ മറന്നില്ല.

ആവേശകരമായ ദിവസമായിരുന്നു ഇതെന്നാണ് ആവോ പറയുന്നത്. ‘പെണ്‍കുട്ടികള്‍ എത്ര പ്രധാനപ്പെട്ടവരാണെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. സാങ്കേതികയില്‍ ആണ്‍കുട്ടികളെപ്പോലെ അവരും മിടുക്കരാണ്’. ആവോ പറഞ്ഞു. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്കായി മുതിര്‍ന്നവര്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കാനും ഭാവിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും യുവജനതക്ക് കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും ആവാ കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുന്നണിപ്പോരാളി കൂടിയാണ് ആവാ മുര്‍ട്ടോ.

Read Also: റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE