കെഎസ്ആർടിസിക്ക് 1,800 കോടി; വൈദ്യുതി വാഹനങ്ങൾക്ക് 236 ചാർജിങ് സ്‌റ്റേഷനുകൾ

By Trainee Reporter, Malabar News
KSRTC
Representational image
Ajwa Travels

തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കെഎസ്ആർടിസിക്ക് വേണ്ടി 1,800 കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 3,000 ബസുകൾ വാങ്ങാനായി കെഎസ്ആർടിസിക്ക് 50 കോടി അനുവദിക്കും. കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ സാമ്പത്തിക സഹായം നൽകും. കേരള ഓട്ടോ മൊബൈൽസ് നിർമിക്കുന്ന 10,000 ഇ-ഓട്ടോകൾക്ക് 30,000 രൂപ സബ്‌സിഡി നൽകി.

വൈദ്യുതി വാഹനങ്ങൾക്കായി സംസ്‌ഥാനത്ത്‌ 236 ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കും. വൈദ്യുതി വാഹനങ്ങൾക്ക് ആദ്യത്തെ 5 വർഷം 50 ശതമാനം നികുതി അനുവദിച്ചു. സംസ്‌ഥാനത്ത് നിലവിൽ 2,000ത്തോളം വൈദ്യുതി വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.

Read also: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE