ദുബായ് എക്‌സ്‌പോ; സന്ദർശനം നടത്തിയത് 2.41 കോടി ആളുകൾ

By Team Member, Malabar News
2.41 Crores People Visit Dubai EXpo 2020
Ajwa Travels

ദുബായ്: 6 മാസക്കാലം നീണ്ടുനിന്ന ദുബായ് എക്‌സ്‌പോ 2020ൽ സന്ദർശനം നടത്തിയത് 2.41 കോടി ആളുകൾ. 178 രാജ്യങ്ങളിൽ നിന്നും 2,41,02,967 സന്ദർശകരാണ് എക്‌സ്‌പോയിൽ എത്തിയത്. എക്‌സ്‌പോയുടെ സംഘാടകരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഇന്ത്യ, സൗദി, ജർമനി, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് എക്‌സ്‌പോയിൽ ഏറ്റവും കൂടുതൽ എത്തിയത്. കൂടാതെ സന്ദർശനം നടത്തിയ മൂന്നിൽ ഒരാൾ വിദേശത്ത് നിന്നാണെന്നും സംഘാടകർ വ്യക്‌തമാക്കി. സീസൺ ഉപയോഗിച്ചാണ് 70 ശതമാനം സന്ദർശകരും എക്‌സ്‌പോയിൽ എത്തിയത്. ഏകദിന ടിക്കറ്റെടുത്ത് സന്ദർശനം നടത്തിയവർ 22 ശതമാനമാണ്.

അതേസമയം തന്നെ 8 ശതമാനം ആളുകൾ മൾട്ടി ഡേ പാസ് ഉപയോഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ സന്ദർശനം നടത്തിയ ആളുകളിൽ 18 ശതമാനം പേർ 18 വയസിൽ താഴെയുള്ളവരാണ്. 60 വയസിന് മുകളിലുള്ള 3 ശതമാനം ആളുകളും എക്‌സ്‌പോയിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

Read also: രണ്ടിലേറെ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE