കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

By Desk Reporter, Malabar News
Malabar News_ security force
Representational Image
Ajwa Travels

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറും വീരമൃത്യു വരിച്ചു. ബാരാമുള്ളയിലെ ക്രീരി പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്.

സിആര്‍പിഎഫ്, പോലീസ് സംയുക്ത സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. എന്നാല്‍ വെടിവെപ്പിന് ശേഷം ആക്രമികള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ടുവെന്നും അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശമാകെ വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് സുരക്ഷാ സേനകള്‍ എന്നുമാണ് റിപ്പോര്‍ട്ട്. ‘ഇന്ന് ബാരാമുള്ളയില്‍ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ മരണത്തിനു കീഴടങ്ങി’ ജമ്മു കശ്മീര്‍ പോലീസിലെ ഐജി വിജയകുമാര്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE