പത്‌മ പുരസ്‌കാരത്തിളക്കത്തില്‍ മലയാളികള്‍: പത്‌മവിഭൂഷണ്‍ പങ്കിട്ട് ജെയ്റ്റ്ലിയും സുഷമ സ്വരാജും

By Trainee Reporter, Malabar News
Malabar-News_Patma Award 2020 News
Left 1st ; Sri M (M. Mumtaz Ali) & N. R. Madhava Menon
Ajwa Travels

*പത്‌മശ്രീ ലഭിച്ചവരില്‍ അഞ്ച് മലയാളികള്‍
*ശ്രീ എമ്മിനും മാധവമേനോനും പത്‌മഭൂഷണ്‍

ന്യൂഡല്‍ഹി: 71 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്ത് പത്‌മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 7 മലയാളികളാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. അഞ്ച് പേര്‍ക്ക് പത്‌മശ്രീയും രണ്ട് പേര്‍ക്ക് രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്‌മഭൂഷണും ലഭിച്ചു. ആധ്യാത്മിക ചിന്തകന്‍ ശ്രീ എം, നിയമവിദഗ്ധന്‍ എന്‍.ആര്‍ മാധവ മേനോന്‍ എന്നീ മലയാളികളാണ് പത്‌മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. മാധവമേനോന് മരണാനന്തര ബഹുമതി എന്ന നിലയിയിലാണ് പത്‌മഭൂഷണ്‍ ലഭിച്ചത്. ഹൈദ്രബാദുകാരിയും ഇന്ത്യന്‍ ബാഡ്മിന്റെണ്‍ കളിക്കാരിയുമായ പി വി സിന്ധുവും പത്‌മഭൂഷണ്‍ ജേതാവായവരുടെ കൂട്ടത്തിലുണ്ട്.

സസ്യ ശാസ്ത്രജ്ഞനും ജൈവ വര്‍ഗ്ഗീകരണ ശാസ്ത്ര പണ്ഡിതനുമായ കെ.എസ് മണിലാല്‍, ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും സംഭാവന നല്‍കിയ അദ്ധ്യാപകനും ഭാഷാസ്‌നേഹിയും എഴുത്തുകാരനും കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപകനുമായ എന്‍ ചന്ദ്രശേഖരന്‍ നായര്‍, പട്ടികവിഭാഗക്കാരുടെ ഭൂമിക്ക് വേണ്ടിയും അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനുമായി ഒരു ജീവിത കാലഘട്ടം പോരാട്ടത്തിന് വിട്ടു നല്‍കിയതിലൂടെ പത്‌മശ്രീ നേടിയ എം.കെ.കുഞ്ഞോളും മലയാളികളാണ്. സമരകാലത്ത് സ്വന്തം വീടിനെ കുറിച്ച് ചിന്തിക്കാന്‍ മറന്ന ഇദ്ദേഹമിപ്പോള്‍ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വാടക വീട്ടിലാണ് താമസം.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE