കുവൈറ്റ് സിറ്റി: നിയമ ലംഘകരെയും യാചകരെയും പിടികൂടുന്നതിനായി കുവൈറ്റില്‍ പരിശോധന ശക്‌തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിലൂടെ മൂന്ന് യാചകരെയും 26 താമസവിസ ലംഘകരെയും അറസ്‌റ്റ് ചെയ്‌തു.
അറസ്‌റ്റിലയവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.
ഇതിനിടെ കുവൈറ്റില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 10 പ്രവാസികളും പിടിയിലായി. ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് പ്രവാസികള്‍ പിടിയിലായത്.
ചൂതാട്ടത്തിന് ഉപയോഗിച്ച പണവും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായ പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു. ശേഷം തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
Most Read: ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിർത്ത് പോലീസ്; ഒരാള്‍ കൊല്ലപ്പെട്ടു