2 ജി സ്‌പെക്‌ട്രം; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

By Staff Reporter, Malabar News
national image_malabar news
Representational Image

ഡെല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ച് ഡെല്‍ഹി ഹൈക്കോടതി. എ രാജ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്‌താണ് സിബിഐ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ ഇന്നുമുതല്‍ അന്തിമവാദം കേള്‍ക്കാനായിരുന്നു നേരത്തെ കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ സിബിഐ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതെന്ന് എ രാജയുടെ അഭിഭാഷകന്‍ വാദിച്ചു. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് അറ്റോര്‍ണി ജനറലിന്റെ അനുമതി വാങ്ങേണ്ടതാണ്. സിബിഐ അത് ചെയ്‌തിട്ടില്ല.

അതേസമയം കോടതിയുടെ സമയം പാഴാക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് സിബിഐ വാദിച്ചു.

Read Also: സ്‌കൂള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE