‘3 ഡേയ്‌സ്’ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി; കുറ്റാന്വേഷണ ത്രില്ലർ ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
'3 Days' Poster titled released; Investigation thriller movie
Ajwa Travels

വാമാ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്യുന്ന ഇൻവെസ്‌റ്റിഗേഷൻ ത്രില്ലര്‍ ചിത്രം 3 ഡേയ്‌സ് ടൈറ്റിൽ ലുക്ക് പോസ്‌റ്റർ റിലീസായി. അമൻ റിസ്‌വാൻ ആണ് ചിത്രം നിർമിക്കുന്നത്.

ബോണി അസനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹ നിർമാതാക്കൾ. കേരളത്തിലെ ഒരു ഗ്രാമത്തിൽ മൂന്ന് ദിവസത്തിനിടയിൽ നടന്ന കൊലപാതകങ്ങളും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ കഥക്ക് പിന്നിൽ.

മൻസൂർ മുഹമ്മദ്, ഗഫൂർ കൊടുവള്ളി, സംവിധായകൻ സാക്കിർ അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 3 ഡേയ്‌സ്-ൽ കിരൺരാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയൻ കാരന്തൂർ, പ്രകാശ് പയ്യാനക്കൽ, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രാഹണം – നാജി ഒമർ, സംഗീതം – സാന്റി & വരുൺ വിശ്വനാഥൻ, എഡിറ്റർ – വൈശാഖ് രാജൻ, വസ്‌ത്രാലങ്കാരം – സഫ്‌ന സാക്കിർഅലി, കലാസംവിധാനം – മൂസ സുഫിയൻ & അനൂപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അലി അക്ബർ, ഫിനാൻസ് കൺട്രോളർ – തൻഹ ഫാത്തിമ, അസോസിയേറ്റ് – റോയ് ആന്റണി, സ്‌റ്റുഡിയോ – വാമാ ഫിലിം ഹൗസ്, ഓൺലൈൻ മാർക്കറ്റിംങ് – ബിആർഎസ് ക്രിയേഷൻസ്, ഡിസൈയിൻസ് – ഹൈ ഹോപ്‌സ് ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പി ശിവപ്രസാദ് വാർത്താപ്രചാരണം നിർവഹിക്കുന്ന 3 ഡേയ്‌സ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രം സെപ്‌തംബർ ആദ്യവാരത്തോടെ ഒടിടി റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Most Read: വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE