സുഹൃത്ത് മുങ്ങിത്താണു; രക്ഷകനായി മൂന്നു വയസുകാരൻ

By Desk Reporter, Malabar News
friends_2020 Aug 27
Representational Image
Ajwa Travels

മരണത്തിന്റെ വക്കിൽ നിന്നു സുഹൃത്തിനെ രക്ഷിച്ച മൂന്നുവയസുകാരൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രസീലിലെ റിയോഡി ജനീറോയിലാണ് സംഭവം. ആർതർ ഡി ഒലിവെയ്റ എന്ന മൂന്നു വയസുകാരനാണ് സമപ്രായക്കാരനായ തന്റെ സുഹൃത്തിനെ വലിയ അപകടത്തിൽ നിന്നു രക്ഷിച്ചതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

സ്വിമ്മിങ് പൂളിന് അരികിലിരുന്ന് ആർതറും സുഹൃത്ത് ഹെൻ‌റിക്കും വെള്ളത്തിലുള്ള കളിപ്പാട്ടവുമായി കളിക്കുകയായിരുന്നു. കൈകൊണ്ട് വെള്ളം ഇളക്കി കളിപ്പാട്ടത്തെ നീക്കുന്നതിനിടെ ഹെൻ‌റിക് അബദ്ധത്തിൽ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട ആർതർ സഹായത്തിനായി ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് ആർതർ തന്നെ വെള്ളത്തിൽ മുങ്ങിത്താഴുന്ന സുഹൃത്തിന്റെ കൈ പിടിച്ചു വലിച്ച് കരയിലേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ ആർതറിന്റെ മാതാവ് പോളിയാന കൺസോലെ ഡി ഒലിവെയ്റയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

തന്റെ മകന്റെ ധൈര്യത്തിലും സഹാനുഭൂതിയിലും സഹജീവികളോടുള്ള സ്നേഹത്തിലും തനിക്ക് അഭിമാനമുണ്ടെന്നും ഹെൻ‌റിക്കിന്റെ ജീവന് അപകടമൊന്നും സംഭവിക്കാതിരുന്നതിൽ ആശ്വാസമുണ്ടെന്നും ആർതറിന്റെ മാതാവ് പറഞ്ഞു. ഇത്തരം അവസരങ്ങളിൽ തന്നോട് പറയണമെന്നും തനിച്ച് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ലന്നും താൻ മകനോട് പറഞ്ഞു. എന്നാൽ, ആ സമയത്ത് താൻ മറ്റൊരാളുടെ സഹായത്തിനായി ശ്രമിച്ചിരുന്നെങ്കിൽ തന്റെ സുഹൃത്ത് മരിച്ചു പോകുമായിരുന്നുവെന്നാണ് ആർതർ മറുപടി നൽകിയതെന്നും മാതാവ് പറയുന്നു.

സോഷ്യൽ മീഡിയയുടെ മാത്രമല്ല, റിയോഡി ജനീറോയിലെ ലോക്കൽ പോലീസിന്റെ അഭിനന്ദനവും സമ്മാനവും ആർതറിനെ തേടിയെത്തി. നിറയെ മിഠായികളും പുതിയ ബാസ്ക്കറ്റ് ബോളുമാണ് ആർതറിനു സമ്മാനമായി നൽകിയത്. ഒപ്പം അവന്റെ ധീരതക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.

Esse vídeo serve de alerta para quem tem piscina em casa e crianças. Graças a Deus o final é feliz, pois Deus mandou a terra sob meus cuidados meu filho, meu pequeno Arthur, um verdadeiro herói!!! Herói da vida real, meu orgulho. Arthur salvou a vida de seu amigo, salvou a alegria do sítio três corações. Foram 30 segundos de descuido, o filhinho do caseiro saiu de casa sozinho, sem avisar sua mãe e em direção à piscina. Não descuidem! No meu coração só gratidão pela vida do amiguinho do Arthur. E orgulho da atitude corajosa, rápida e cheia de amor do meu filho… Obrigada Deus!

Posted by Poliana Console de Oliveira on Sunday, August 16, 2020

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE