തദ്ദേശ തെരഞ്ഞെടുപ്പ്; 34,780 പോളിംഗ് ബൂത്തുകള്‍, പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചു

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍. 34,423 ബൂത്തുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇത് 34,780 ആയി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൂടിയായ ജില്ലാ കളക്റ്റര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ശുപാര്‍ശ സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചു.

പുതിയ ബൂത്തുകളില്‍ 230 എണ്ണം കോര്‍പ്പറേഷനുകളും നഗരസഭകളും ഉള്‍പ്പെടുന്ന നഗരമേഖലയിലും 127 എണ്ണം ഗ്രാമപഞ്ചായത്തുകളിലും ആണ്. വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചതാണ് അധിക ബൂത്തുകള്‍ ഉണ്ടാവാന്‍ കാരണം. നഗരമേഖലയിലെ ആകെ ബൂത്തുകള്‍ 5213ല്‍ നിന്ന് 5443 ഉം ഗ്രാമീണ മേഖലയില്‍ 29,210 ല്‍ നിന്ന് 9,337 ഉം ആയി മാറി. രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുമായി കൂടിയാലോചിച്ച് തദ്ദേശസ്‌ഥാപന സെക്രട്ടറിമാരാണ് അധിക ബൂത്തുകള്‍ കണ്ടെത്തിയത്.

ഇത്തവണ പഞ്ചായത്തുകളില്‍ 1200ല്‍ ഏറെ വോട്ടര്‍മാരുള്ള ബൂത്തുകളും നഗരസഭകളില്‍ 1500ല്‍ ഏറെ വോട്ടര്‍മാരുള്ള ബൂത്തുകളാണുമാണ് വിഭജിച്ചത്. ഒരു ബൂത്തില്‍ ഈ അടിസ്‌ഥാന കണക്കില്‍ നിന്നു നൂറില്‍ താഴെ വോട്ടര്‍മാരാണു കൂടിയതെങ്കില്‍ പഴയ ബൂത്തുകളില്‍ തന്നെ അവരെ നിലനിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്.

ബൂത്തുകളുടെ എണ്ണം പുതുക്കിയതോടെ ഇവ ജില്ലാതലങ്ങളില്‍ വിലയിരുത്തലിന് വിധേയമാക്കും. മാത്രവുമല്ല തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പോലീസ് വിന്യാസം തീരുമാനിക്കാന്‍ സംസ്‌ഥാന പോലീസ് മേധാവിയുമായുള്ള ചര്‍ച്ച അടുത്തയാഴ്‌ച നടക്കും. കൂടാതെ ചീഫ് സെക്രട്ടറിയുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

Read Also: സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം നല്‍കല്‍; വിജ്‌ഞാപനമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE