ന്യൂഡെല്‍ഹി : രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് 3,500 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് കരിമ്പ് കര്‍ഷകര്‍ക്ക് സഹായത്തിനായുള്ള അംഗീകാരം നല്‍കിയത്.
രാജ്യത്ത് ഏകദേശം 5 കോടിയോളം കരിമ്പ് കര്‍ഷകരാണുള്ളത്. കൂടാതെ പഞ്ചസാര മില്ലുകളിലും മറ്റുമായി 5 ലക്ഷത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്ന സാമ്പത്തിക സഹായത്തിലൂടെ ഈ വിഭാഗങ്ങളിലെ ആളുകള്‍ക്ക് ഗുണം ചെയ്യും.
സര്‍ക്കാര്‍ അംഗീകാരം നല്‍കിയ 3,500 കോടി രൂപ കര്‍ഷകരുടെയും തൊഴിലാളികളുടെയും കുടിശിക തീര്‍ക്കാനായി ഉപയോഗിക്കും. ഇതിനായി ഈ രൂപ മില്ലുകളുടെ പേരില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. കുടിശിക നല്‍കിയ ശേഷം ബാക്കിയുള്ള തുക മില്ലുകളുടെ അക്കൗണ്ടുകളില്‍ തന്നെ സൂക്ഷിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
Read also : മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്‌ത്തിയത് മോദിയെന്ന് വെളിപ്പെടുത്തൽ