ആലപ്പുഴയിലേക്ക് ലോക റെക്കോര്‍ഡ്; ഏറ്റവും നീളം കൂടിയ ഖുര്‍ആനുമായി സഹോദരങ്ങള്‍

By Staff Reporter, Malabar News
kouthuka varthakal_malabar news
Representational Image
Ajwa Travels

ആലപ്പുഴ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് കരസ്ഥമാക്കി ആലപ്പുഴയിലെ നാല് സഹോദരങ്ങള്‍. കായംകുളത്തെ ഖാദര്‍ ഷാ മൗലവി, ഷാഫി മൗലവി, ഹൈദ്രോഷ, ഷഫീക് എന്നിവര്‍ ചേര്‍ന്നാണ് മൂന്ന് കിലോമീറ്ററില്‍ അധികം നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും എഴുതിയാണ് ഇവര്‍ ഈ ഖുര്‍ആന്‍ തയ്യാറാക്കിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ ആശയമാണ് ഇപ്പോള്‍ ആലപ്പുഴയിലേക്ക് ഒരു ലോക റെക്കോര്‍ഡ് എത്തിച്ചിരിക്കുന്നത്. ഒറ്റവരിയായി 20 മീറ്ററുള്ള പേപ്പര്‍ റോളുകളിലാണ് പൂര്‍ണ്ണമായും ഖുര്‍ആന്‍ എഴുതി തയാറാക്കിയിരിക്കുന്നത്. 155 റോള്‍ പേപ്പറാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ഇവ പരസ്പരം ബന്ധിപ്പിച്ച് വൃത്താകൃതിയില്‍ ചുറ്റിയാണ് നിര്‍മ്മാണം. തുടര്‍ന്ന് ഇവ രണ്ട് പെട്ടികളിലേക്ക് ചുറ്റി വെക്കുകയും ചെയ്തു. പെട്ടിയില്‍ നിന്ന് പുറത്തുവരുന്ന രീതിയിലാണ് ഇത് വായിക്കാന്‍ കഴിയുക. ഇതിന് പുറമെ ഈ ഖുര്‍ആന്റെ മിനിയേച്ചര്‍ രൂപവും ഇവര്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഏതായലും ഏറെ നാളത്തെ പ്രയത്‌നത്തിന് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് സഹോദരങ്ങള്‍ നാല് പേരും. പിതാവ് എം കെ നൗഷാദിന്റെ പൂര്‍ണ പിന്തുണയും ആദ്യാവസാനം വരെ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Sports News: ചെല്‍സിയെ അനായാസം മറികടന്ന് ചെമ്പട; ലെസ്‌റ്റർ സിറ്റി ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE