നായ കുറുകെ ചാടി അപകടം; തൃശൂർ സ്വദേശിക്ക് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്

By Team Member, Malabar News
Stray dog ​​harassment; Holiday for six schools in Kozhikode district today
Ajwa Travels

തൃശൂർ: തെരുവ് നായ കുറുകെ ചാടി അപകടം പറ്റിയ ബൈക്ക് യാത്രക്കാരന് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. സിരിജഗൻ കമ്മിറ്റിയാണ് ഗ്രാമപഞ്ചായത്ത് നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. മണലൂർ സ്വദേശി സണ്ണിക്ക് അന്തിക്കാട് ഗ്രാമപഞ്ചായത്താണ് തുക നൽകേണ്ടത്.

അന്തിക്കാട് വച്ച് നടന്ന അപകടത്തിൽ സണ്ണിയുടെ കാൽ ഒടിഞ്ഞിരുന്നു. ഇതേ തുടർന്ന് പത്ത് മാസത്തോളം വിശ്രമിക്കേണ്ടി വന്നു. ഇതുവരെയും സണ്ണി പൂർണ ആരോഗ്യവാനായിട്ടില്ല. ഇതേ തുടർന്നാണ് 4,47,947 ലക്ഷം രൂപ പഞ്ചായത്ത് നഷ്‌ടപരിഹാരം നൽകാൻ കമ്മിറ്റി ഉത്തരവിട്ടത്. തെരുവ് നായകളുടെ ഉത്തരവാദിത്ത്വം പഞ്ചായത്തിനാണെന്നും കമ്മിറ്റി ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ജസ്‌റ്റിസ് സിരിജഗൻ കമ്മിറ്റി രൂപീകരിച്ചത്. തെരുവുനായ അക്രമണത്തെ തുടർന്നുണ്ടാവുന്ന അപകടങ്ങളിൽ നഷ്‌ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് കമ്മിറ്റി രൂപീകരിച്ചത്.

Read also: 200 കടന്ന് ചെറുനാരങ്ങ വില; ചരിത്രത്തിൽ ആദ്യമെന്ന് വ്യാപാരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE