ഭോപാൽ: പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറീന ജില്ലയിൽ ബുധനാഴ്‌ചയാണ് സംഭവം. കൊല്ലപ്പെട്ട നാലു വയസുകാരിയുടെ ബന്ധുവിനെ പീഡിപ്പിച്ചതിന് കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ടാഴ്‌ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ബുധനാഴ്‌ച കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് 200 മീറ്റർ അകലെയുള്ള കടുകുപാടത്ത് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്ക് മറ്റൊരു സംസ്‌ഥാനത്ത് ആയതിനാൽ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്.
40കാരനായ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ പേരിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. രേവ ജില്ലയിലും സമാനസംഭവം നടന്നു. അഞ്ചു വയസുകാരിയെ വ്യാഴാഴ്‌ച അയൽക്കാരൻ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്യുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: മൂലമറ്റം പവർഹൗസിലെ പൊട്ടിത്തെറി; തകരാറുകൾ പരിഹരിക്കാൻ ശ്രമം തുടരുന്നു