മുംബൈ: ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള ഏഴ് മാസ കാലയളവിൽ മഹാരാഷ്‌ട്രയിൽ 4872 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് സംസ്‌ഥാന സർക്കാർ ഞെട്ടിക്കുന്ന വിവരം രേഖാമൂലം സമർപ്പിച്ചത്. പ്രതിദിനം ശരാശരി 23 മരണങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു.
4872 നവജാത ശിശുക്കളിൽ 795 ശിശുക്കൾ മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ്. മുംബൈ, താനെ, സോലാപുർ, അകോള, നന്ദുർബാർ എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട് ചെയ്‌തതെന്നും ആരോഗ്യമന്ത്രി ചോദ്യോത്തര വേളയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.
അതേസമയം, സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ നവജാതശിശു പരിചരണത്തിനായി 52 പ്രത്യേക മുറികൾ തുറന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കൾക്കും മരുന്നും പരിശോധനയും സൗജന്യമാണ്. ആശുപത്രികളിൽ എത്തിക്കാനുള്ള വാഹനവും ക്രമീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read| ‘ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ല’; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം