നാല് ദിവസം കൊണ്ട് 550 കോടി; റെക്കോർഡുകൾ സ്വന്തമാക്കി കെജിഎഫ് ചാപ്‌റ്റർ 2

By Team Member, Malabar News
550 Crore Collected The KGF Chapter 2 In Box Office In 4 Days
Ajwa Travels

പുതിയ റെക്കോർഡുകളുമായി കെജിഎഫ് ചാപ്‌റ്റർ 2 വിജയകരമായ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്‌ത്‌ 4 ദിവസങ്ങൾ പിന്നിട്ടപ്പോൾ 550 കോടി രൂപയുടെ വരുമാനമാണ് കെജിഎഫ് ചാപ്‌റ്റർ 2 ഇതിനോടകം സ്വന്തമാക്കിയത്.

ആദ്യഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് ചാപ്‌റ്റർ 2. ചിത്രം റിലീസ് ചെയ്‌ത്‌ ആദ്യദിനം 134.5 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും നേടിയത്. കൂടാതെ കേരളത്തിൽ നിന്നും 7.48 കോടി രൂപയും ആദ്യദിനം ചിത്രം നേടി. ഒരു സിനിമയ്‌ക്ക്‌ ആദ്യദിനം കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത്‌ യഷ് നായകനായി എത്തിയ കെജിഎഫ് ചാപ്‌റ്റർ 2 ഒരുക്കിയിരിക്കുന്നത് 100 കോടി മുതൽമുടക്കിലാണ്. ശ്രീനിധി ഷെട്ടി, സജ്‌ഞയ് ദത്ത്, രവീണ ഠണ്ടന്‍, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 201880 കോടി ബജറ്റിൽ പുറത്തിറങ്ങിയ കെജിഎഫിന്റെ ആദ്യ ഭാഗം 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി മാറി. 1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെജിഎഫ് ചിത്രങ്ങളിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

Read also: സർവകക്ഷി യോഗം; എല്ലാ പാർട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചന- മന്ത്രി കെ കൃഷ്‌ണൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE