പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ 6 മാസത്തിന് ശേഷം; ഒല ഇലക്‌ട്രിക്‌

By Staff Reporter, Malabar News
Ola-electric-scooters-ota-update
Ajwa Travels

ബെംഗളൂരു: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായ ഒലയുടെ S1, S1 പ്രോ സ്‌കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിച്ചേക്കില്ലെന്ന് അറിയിച്ച് കമ്പനി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്‌താക്കളിലേക്ക് എത്താൻ കുറഞ്ഞത് മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കുമെന്നാണ് സൂചന.

നിലവിൽ ഉൾപ്പെടുത്താത്ത കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ പുതിയ അപ്‌ഡേറ്റിലൂടെ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, നാവിഗേഷൻ തുടങ്ങിയ സവിശേഷതകൾ ജൂൺ മാസത്തോടെ ഇ-സ്‌കൂട്ടർ മോഡലുകളിലേക്ക് വരുമെന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ വരുൺ ദുബെ പറഞ്ഞു.

ഇതിന് പുറമെ ചാർജ് സ്‌റ്റേഷൻ നിർദ്ദേശം, ഡിജിറ്റൽ കീ, വിജറ്റുകൾ, വോയ്‌സ് കൺട്രോൾ, ലൈവ് ലൊക്കേഷൻ എന്നിവ ഉൾപ്പെടെ ഒല S1, S1 പ്രോ എന്നിവയ്‌ക്ക് കമ്പനി വാഗ്‌ദാനം ചെയ്‌ത മിക്ക പ്രധാന സവിശേഷതകളും മോഡലുകളിലേക്ക് എത്തുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

Read Also: കോവിഡ് പ്രതിരോധം; മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ളാനുമായി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE