മഹാരാഷ്‍ട്രയിൽ 8 പേർക്കുകൂടി ഒമൈക്രോൺ ബാധ

By News Bureau, Malabar News
First omicron death in India
Ajwa Travels

മുംബൈ: മഹാരാഷ്‍ട്രയിൽ എട്ടുപേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നൽകി. മുംബൈ നഗരത്തിൽ ഡിസംബർ 31 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ അവഗണിച്ചാൽ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കേരളത്തില്‍ 2 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്‌ഥാനത്ത് ഇതുവരെ ആകെ 7 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.

യുഎഇയിൽ നിന്നും എറണാകുളത്ത് എത്തിച്ചേർന്ന ഭർത്താവിനും ഭാര്യക്കുമാണ് കഴിഞ്ഞ ദിവസം ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഡിസംബർ 8ന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്.

കേന്ദ്ര സർക്കാർ മാർഗനിർദ്ദേശ പ്രകാരം യുഎഇയെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇരുവരും 11, 12 തീയതികളിൽ ആർടിപിസിആർ പരിശോധന നടത്തി. അതിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയക്കുകയും ഒമൈക്രോൺ സ്‌ഥിരീകരിക്കുകയും ആയിരുന്നു.

Most Read: മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE