24 മണിക്കൂറിനിടെ 8,309 കോവിഡ് കേസുകൾ; 9,905 രോഗമുക്‌തർ

By Team Member, Malabar News
8308 new covid cases reported in India in 24 hours
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,309 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,45,80,832 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 236 കോവിഡ് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,68,790 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,905 പേർ കൂടി കോവിഡ് മുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,40,08,183 ആയി കുറഞ്ഞു.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,03,859 ആണ്. കഴിഞ്ഞ 544 ദിവസത്തെ കണക്കുകളിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ 98.34 ശതമാനമായി രാജ്യത്തെ കോവിഡ് മുക്‌തി  ഉയർന്നിട്ടുണ്ട്.

Read also: പാർട്ടിക്കെത്തുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പതിവ്; സൈജുവിനെതിരെ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE