24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 3,62,727 പേർക്ക്; 4120 മരണം

By News Desk, Malabar News
Ajwa Travels

ഡെൽഹി: രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 4120 പേർക്ക് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ റിപ്പോർട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.

18,64,594 സാമ്പിളുകളാണ് ഇന്നലെ ടെസ്‌റ്റ് ചെയ്‌തത്‌. രാജ്യത്ത് ആകെ 37,04,099 പേരാണ് നിലവിൽ രോഗ ബാധിതരായി കഴിയുന്നത്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ ലോകത്തെ പ്രതിദിന രോഗികളിൽ 50 ശതമാനം  പേരും ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ലോകത്ത് 10 ദിവസത്തിനകം മരിച്ചവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. ഇന്ത്യയിൽ കാണപ്പെടുന്ന കോവിഡ് 19 വൈറസിന്റെ ബി1.617 എന്ന വകഭേദം അതീവ വ്യാപന ശേഷിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. എത്രത്തോളം വ്യാപന ശേഷിയുണ്ട് ഈ വൈറസ് വകഭേദത്തിന് എന്നത് ലോകാരോഗ്യ സംഘടന പഠിച്ച് വരികയാണ്.

Also Read: 3000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് എൻഐഎയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE