തൃശൂർ: ജില്ലയില്‍ മൽസ്യബന്ധനം നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്കി. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം.
തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും മൽസ്യ വിൽപനക്ക് അനുമതിയുണ്ടാവുക. ഹാര്‍ബറുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്നുവരെ മാത്രമായിരിക്കും ഹാര്‍ബറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ഹാര്‍ബറില്‍ ഒരു സമയം 20 പേർക്ക് പ്രവേശിക്കാം. എന്നാൽ, ചില്ലറ വില്പനയും ലേലവും അനുവദിക്കില്ല.
Also Read: സംസ്ഥാനത്ത് വീണ്ടും ബ്ളാക്ക് ഫംഗസ് മരണം; പാലക്കാട് വീട്ടമ്മ മരിച്ചു